ഒരേരീതികൾ മടുത്തു, ഞങ്ങൾക്കും പോണം കൃഷിപഠിക്കാൻ ഇസ്രായേലിലേയ്ക്ക്; പഞ്ചായത്ത് കമ്മിറ്റിയിൽ അപേക്ഷയുമായി കർഷകൻ
കോട്ടയം: കൃഷിപഠിക്കുന്നതിനായി ഇസ്രയേലിലേയ്ക്ക് പഠനയാത്ര നടത്തണമെന്ന അപേക്ഷയുമായി കർഷകൻ. കൃഷി പഠിക്കാൻ കർഷകരെ കൊണ്ടുപോകണമെന്ന അപേക്ഷയുമായി കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയ് കുര്യൻ തുരുത്തിയിലാണ് പഞ്ചായത്ത് കമ്മിറ്റിയിൽ അപേക്ഷ സമർപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയ്ക്കെടുത്ത അപേക്ഷ നിരസിച്ചു.കൃഷിഭവനുമായി ബന്ധപ്പെട്ട് എല്ലാ വർഷവും നടപ്പാക്കിവരുന്ന ഒരേരീതിയിലുള്ള പദ്ധതികൾ വെട്ടിച്ചുരുക്കണമെന്നാണ് കർഷകന്റെ ആവശ്യം. പകരം പഞ്ചായത്തിലെ നൂറോളം യുവകർഷകരെ കൃഷി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിലുൾപ്പെടുത്തി ഇസ്രയേലിലേയ്ക്ക് പഠനയാത്ര നടത്തണമെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു.അതേസമയം, ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ പോയ കേരള സർക്കാരിന്റെ ഔദ്യോഗിക സംഘത്തിൽനിന്ന് കണ്ണൂർ സ്വദേശിയായ കർഷകൻ ബിജു കുര്യൻ മുങ്ങിയ സംഭവത്തിൽ ഇസ്രയേലിലെ മലയാളികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി. ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ ബിജുവിന് വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടിവരും. ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്കുന്നു.