പാലക്കാട് വനത്തിൽ ആദിവാസി യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു
പാലക്കാട്: വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് തളികക്കല്ലിൽ വനത്തിലാണ് സംഭവം. ഊരുനിവാസിയായ സുജാത (29) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. 25 ആഴ്ചയായിരുന്നു കുഞ്ഞിന്റെ വളർച്ച.വ്യാഴാഴ്ചയാണ് വൈകിട്ട് നാലരയോടെയാണ് സുജാത പ്രസവിച്ചത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞിനെയും അമ്മയെയും കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു. ഊരിൽ വെള്ളമില്ലാത്തതിനാലാണ് കാട്ടിൽ പോയതെന്നാണ് സുജാതയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്. കുഞ്ഞിന് 680 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്.