എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാര്‍: ടേക്ക് ഓഫിനിടെ ചിറക് റൺവേയിൽ ഉരസി; പൈലറ്റിന് സസ്പെൻഷൻ
കോഴിക്കോട് : കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.