സ്വയം ചികിത്സ അരുത് , കണ്ണുകളെയും ആന്തരികാവയവങ്ങളെയും ബാധിക്കും, ഈ രോഗത്തിന് ആദ്യഘട്ടം മുതൽ ചികിത്സ തേടണം
റുമാറ്റിസം കണ്ണുകളെയും ആന്തരികാവയവങ്ങളെയും ബാധിക്കുന്ന രോഗമാണ്. രോഗം കണ്ണുകളെ ബാധിക്കുന്ന സാഹചര്യത്തിൽ കണ്ണിന് വേദന, ചുവപ്പ്, കാഴ്ചത്തകരാറുകൾ എന്നിവ ഉണ്ടാകും.ആന്തരികാവയവങ്ങളിൽ കിഡ്നി, ശ്വാസകോശം എന്നിവയെയാണ് ബാധിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുമ്പോൾ ചുമയും ശ്വാസം മുട്ടലും ഉണ്ടാകും. ചിലർക്ക് രോഗം രണ്ട്, മൂന്ന് ഘട്ടം എത്തുമ്പോഴായിരിക്കാം ആന്തരികാവയവങ്ങളെ ബാധിക്കുന്നത്. എന്നാൽ ചിലർക്ക് രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആന്തരികാവയവങ്ങളെ ബാധിക്കും. രോഗത്തെ സ്വയംചികിത്സ കൊണ്ടോ വേദനസംഹാരികളുടെ സഹായത്താലോ ഭേദമാക്കാം എന്ന് കരുതരുത്. രോഗം ഭീഷണിയാകാതിരിക്കാൻ രോഗത്തിൻ്റെ ആദ്യഘട്ടം മുതൽ മതിയായ ചികിത്സ തേടണം.