എമിറേറ്റ്സ് ഐ ഡി സൗജന്യമായി സ്വന്തമാക്കാം; നിലവിലെ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കി യുഎഇ
അബുദാബി: യുഎഇയില്‍ ജി.സി.സി പൗരന്മാര്ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി യുഎഇ. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും ഔദ്യോഗികമായി നടത്തിയിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്സ് സെക്യൂരിറ്റി സോഷ്യല്‍ മീഡിയിലൂടെയാണ് വിഷയത്തില്‍ സ്ഥിരീകരണം നടത്തിയത്
എമിറേറ്റ്സ് ഐഡി നല്‍കുന്നതിനുള്ള പോപ്പുലേഷന്‍ രജിസ്ട്രിയ്ക്കായി വ്യവസ്ഥകളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും അതില്‍ അഭ്യൂഹങ്ങളില്‍ പറയുന്നത് പോലെ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല എന്നും വിശദീകരണത്തില്‍ പറയുന്നു. അഭ്യൂഹങ്ങളില്പ്പെടരുതെന്നും വിശ്വാസ്യതയ്ക്കായി സര്‍ക്കാരിന്റെ ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.