ഒറ്റ രാത്രിയിൽ തകർത്തത് 15 കടകളുടെ പൂട്ട്; പാലക്കാട്ടെ ജനങ്ങളുടെ ഉറക്കം കളഞ്ഞ അജ്ഞാതനെ തെരഞ്ഞ് പൊലീസ്
പാലക്കാട്: പതിനഞ്ചോളം കടകളുടെ പൂട്ട് തകർത്ത് മോഷണം. പാലക്കാട് ജില്ലയിലെ എടത്തറ, അഞ്ചാം മൈൽ, കിഴക്കഞ്ചേരിക്കാവ്, തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം നടന്നത്. പത്തിലധികം കടകളുടെ പൂട്ട് തകർത്തു. വിവിധ കടകളിൽ നിന്നായി പതിനയ്യായിരം രൂപയും രണ്ട് മൊബൈലും മോഷണം പോയതായാണ് വിവരം.രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ഉടമകൾ അറിഞ്ഞത്. ഇത്രയധികം കടകളുടെ പൂട്ട് പൊളിച്ചത് ഒരാളാണോ, സംഘമായാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് മങ്കര പൊലീസ് അന്വേഷണം നടത്തുന്നത്.