സ്മാർട്ടായി മക്ക: ഹജ് തീർഥാടനം വീണ്ടും പൂർണതോതിൽ; സൗജന്യം അപേക്ഷ
കോവിഡിനു ശേഷം ഹജ് തീർഥാടനത്തിന് മക്ക ഒരുങ്ങുകയാണ്. ഇക്കുറി ഹജിന് ലോകത്തെങ്ങുമുള്ള തീർഥാടകരെ സൗദി അറേബ്യ കോവിഡിന് മുന്‍പുള്ള അതേ സാഹചര്യങ്ങളോടെയാണ് സ്വീകരിക്കുക. അതായത് കോവിഡ് കവര്‍ന്ന മൂന്നു വര്‍ഷത്തിനു ശേഷം ഇത്തവണ നിയന്ത്രണങ്ങളില്ലാതെ ഹജ് ചെയ്യാം. കോവിഡ് കാലത്ത് ഉണ്ടായിരുന്ന പ്രായപരിധിയും ഇത്തവണ ഉണ്ടാവില്ല. ഏത് പ്രായക്കാര്‍ക്കും ഹജില്‍ പങ്കെടുക്കാം. കഴിഞ്ഞ വര്‍ഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഹജിന് അനുമതി ഉണ്ടായിരുന്നില്ല. 2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഹജ് തീര്‍ഥാടകർ ശരാശരി 23 ലക്ഷമായിരുന്നു. എന്നാല്‍ 2020 ല്‍ കോവിഡ് ആരംഭിച്ചതിന് ശേഷം 1000 തീര്‍ഥാടകരെ മാത്രമേ ഹജ് കര്‍മങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ. ഹജിന്റെ പ്രധാന ചടങ്ങുകള്‍ മാത്രമായി തീര്‍ഥാടനം പരിമിതപ്പെടുത്തുകയും ചെയ്തു. അടുത്ത വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട സൗദി പൗരന്മാരും സൗദിയിൽ താമസക്കാരുമായ 60,000 പേര്‍ക്ക് കോവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിച്ച് ഹജ് ചെയ്യാന്‍ അവസരം നല്കി. ഇൗ നിയന്ത്രണങ്ങളെല്ലാം ഇത്തവണ ഇല്ലാതായത് ലോക മുസ്ലിംകളിൽ സന്തോഷം പകർരുന്നതാണ്. ഹജിനായി മക്കയിലും സൗദി അറേബ്യയിലും എത്തുന്നവരെ കാത്ത് എന്തെല്ലാമാണ് ഒരുങ്ങിയിരിക്കുന്നത്? എന്തൊക്കെയാണ് സൗകര്യങ്ങൾ? വിശദമായി അറിയാം, കൂടാതെ ഹജ് ബുക്കിങ്ങിന്റെ വിവരങ്ങളും മനസ്സിലാക്കാം.