ആലപ്പുഴയില്‍ പഴകിയ ഭക്ഷണം പിടികൂടി: ഹോട്ടലുകളുടെ പേരുകള്‍ ഇതാ
ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മുല്ലക്കൽ വാർഡിൽ അമ്പാടി ഹോട്ടൽ, ഇന്ത്യൻ കോഫി ഹൗസ്, പൊന്നൂസ്, രാജാ കേശവദാസ്, ഉടുപ്പി, നമസ്തേ ടിഫിൻ എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അമ്പാടി ഹോട്ടലിൽ നിന്നും പഴകിയ ചോറ്, രാജാ കേശവദാസ് ഹോട്ടലിൽ നിന്നും പഴകിയ ഫ്രൈഡ് റൈസ്, നെയ് ചോറ്, ചിക്കൻ ഫ്രൈ, നിരോധിത പ്ലാസ്റ്റിക് കവർ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.