അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതി പിടിയില്‍
അടിമാലി ∙ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിലെ പ്രതി ജസ്റ്റിന് പിടിയില്‍. മർദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജസ്റ്റിനും കണ്ടാൽ അറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസ്. എസ്സിഎസ്ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഉല്‍സവപ്പറമ്പില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ ജസ്റ്റിന് ജയില്‍മോചിതനായത് ഇന്നലെയാണ്.
പവൻ ഖേരയുടെ അറസ്റ്റ് വാറന്റില്ല; അസം പൊലീസിന്റെ കത്തു കാട്ടി ഡൽഹി പൊലീസ്INDIA
പവൻ ഖേരയുടെ അറസ്റ്റ് വാറന്റില്ല; അസം പൊലീസിന്റെ കത്തു കാട്ടി ഡൽഹി പൊലീസ്
അതേസമയം, ഇത്തരം സംഭവങ്ങളിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം എന്നിരിക്കെ നടപടി വൈകിപ്പിച്ചതിൽ വിമർശനം ശക്തമാണ്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസിന്റെ മറുപടി. എന്നാൽ പൊലീസിന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തായിരുന്നു. സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. കേസിൽ എസ്സി– എസ്ടി കമ്മിഷൻ കൂടി ഇടപെട്ടതോടെയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തത്.