ഇതു വരെ താലി കെട്ടിയത് 26 പേരെ , 100 പേരെ വിവാഹം കഴിക്കണമെന്ന ലക്ഷ്യം നേടാൻ 60കാരൻ , എല്ലാം ഈ ഒരു കാര്യത്തിന് വേണ്ടി
ഒരു ഭാര്യയെ തന്നെ പോറ്റാൻ ഓരോരുത്തരും പാടുപെടുമ്പോൾ ഇവിടെയിതാ നൂറുപേരെ വിവാഹം കഴിക്കണമെന്ന ലക്ഷ്യവുമായി ജീവിക്കുകയാണ് പാകിസ്ഥാൻ സ്വദേശിയായ അറുപതുകാരൻ, ഇയാൾ ഇത് വെറുതെ പറയുന്നതല്ല. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇയാൾ ഇതുവരെ 26 വിവാഹം കഴിച്ചു. അതിൽ 22 പേരെ അദ്ദേഹം ഡൈവോഴ്സ് ചെയ്തു. നൂറുപേരെ വിവാഹം ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.എന്നാൽ വിവാഹം കഴിക്കൽ മാത്രമല്ല അദ്ദേഹത്തിന്റെ ഉദ്ദേശം. നൂറു വിവാഹങ്ങളിൽ നിന്നായി 100 കുട്ടികളുടെ പിതാവാകണമെന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ ആഗ്രഹത്തെ കുറിച്ച് വിശദീകരിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ഭാര്യയിൽ ഒരു കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ ഇയാൾ അവരുമായുള്ള വിവാഹ ബന്ധം വേർപെടുത്തും, അങ്ങനെ വിവാഹമോചനം നേടിയവരാണ് നേരത്തെ പറഞ്ഞ 22 പേരും. അപ്പോൾ ഇയാൾക്ക് 22 കുട്ടികളുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.ഇപ്പോൾ തന്റെ ഭാര്യമാരായ നാലുപേർക്കൊപ്പം ഇരുന്നാണ് വിവാഹകാര്യങ്ങളെ കുറിച്ച് ഇദ്ദേഹം മനസ് തുറക്കുന്നത്. ഇതിൽ ഒരു ഭാര്യയുടെ പ്രായം 19 ആണ്. കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ തന്നെ ഉപേക്ഷിക്കുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് സ്ത്രീകൾ ഇയാളെ വിവാഹം കഴിക്കുന്നത്. വിവാഹ മോചനം നേടിക്കഴിഞ്ഞാലും തന്റെ മുൻഭാര്യമാർക്കും മക്കൾക്കും വേണ്ട എല്ലാ സഹായവും താൻ തന്നെയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വീഡീയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇതിനകം26000ത്തിലേറെപേർ കണ്ടു കഴിഞ്ഞു. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഇയാൾ കരാർ വിവാഹത്തിന്റെ രാജാവാകാമെന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്.