സാങ്കേതിക തകരാർ; കരിപ്പൂർ – ദമ്മാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദമ്മാമിലേയ്ക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. ഐ എക്സ് 385 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്.വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടായെന്ന സംശയത്തെ തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയതായും സംശയിക്കുന്നു. ഇതിനെ തുടർന്നാണ് ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയമുണ്ടായത്. വിമാനത്തിൽ 183 യാത്രക്കാരാണുള്ളത്. ഇതേത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.