തമിഴ് സിനിമയും വിജയ് ആരാധകരും സ്തംഭിച്ച 20 മണിക്കൂറുകൾ. വിജയ് അറസ്റ്റിൽ എന്ന് നാടുമുഴുവൻ പറഞ്ഞു പരത്തി മാധ്യമങ്ങൾ. വിരോധികൾ ആഘോഷമാക്കിയ നിമിഷങ്ങൾ. രാജ്യത്താകമാനം ട്രെൻഡ്. വിമർശനം കൊണ്ട് പൊതിഞ്ഞും അതിനോടൊപ്പം തന്നെ പിന്തുണയുമായി പൊതുജനങ്ങൾ.പക്ഷെ വിജയ് പറഞ്ഞതുപോലെ തന്നെ അവസാനം മാറി മറിഞ്ഞു എല്ലാം. കാര്യങ്ങൾ.”സത്യം ജയിക്കും പക്ഷെ കുറച്ചു ലേറ്റ് ആയി ജയിക്കും”. പൊള്ളത്തരങ്ങളുടെയും കള്ളത്തരങ്ങളുടെയും മറനീക്കി സിനിമയിലെ നായകനെപോലെ തന്നെ വിജയ് ജീവിതത്തിലും തന്റെ ഹീറോയിസം കാട്ടി എന്നുതന്നെ പറയാം.
ഫെബ്രുവരി 5 ഉച്ച മുതൽ ഫെബ്രുവരി 6 വൈകിട്ട് വരെയും തമിഴ് സിനിമ കണ്ടത് അതി നാടകീയ രംഗങ്ങൾ ആയിരുന്നു. ബിഗിൽ സിനിമയുടെ വൻ വിജയത്തെ തുടർന്ന് സിനിമയുടെ നിർമാതാക്കൾക്ക് എതിരെ ഇൻകം ടാക്സ് റെയ്ഡ്. പക്ഷെ കാര്യങ്ങൾ വന്നു നിന്നത് വിജയിയിൽ ആയിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ വ്യക്തി എന്ന നിലയിൽ ഉദ്യോഗസ്ഥർ എത്തിയത് മാസ്റ്റർ സിനിമയുടെ സെറ്റിൽ ദളപതി വിജയിൽ ആയിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യ മുഴുവൻ വിജയ് നിറഞ്ഞു നിന്നു.
വിജയെ അറസ്റ്റ് ചെയ്തെന്നും വിജയ് കുരുക്കിലായെന്നും പല വാർത്തകളും പുറത്തുവന്നെങ്കിലും കേസും അന്വേഷണവും എല്ലാം ബിഗിൽ നിർമാതാക്കളായ എ ജി എസ് നെ ബന്ധപെട്ടു ആയിരുന്നു. എന്നാൽ പലർക്ക്കും അത് വിജയുടെ പേരിലേക്ക് അടിച്ചേല്പിക്കാനായിരുന്നു ഉദ്ദേശം. വ്യക്തമായ രാഷ്ട്രീയ പകപോക്കൽ എന്നാണ് ഭൂരിഭാഗവും വിജയ്ക്ക് എതിരെയുള്ള ഈ നീക്കത്തിനെ വിലയിരുത്തുന്നത്. 20 മണിക്കൂർ ആയിരുന്നു വിജയുടെ വസതികളിലും മറ്റുമായി ഉദ്യോഗസ്ഥർക്ക് അന്വേഷണം നടത്താൻ വേണ്ടി വന്നത്.മുഴുവൻ സമയവയും അന്വേഷണവും ആയി ബന്ധപെട്ടു പലരും പലതും പറഞ്ഞു പരത്തി എങ്കിലും വിജയ്ക് വേണ്ടി തമിഴ്നാട്ടിൽ പലരും രംഗത്ത് വന്നു. We Stand With Vijay എന്നിങ്ങനെ ട്വിറ്റെർ ഹാഷ്ടാഗിലൂടെ പലരും വിജയിക്ക് പിന്തുണ അറിയിച്ചു.