ആലപ്പുഴയിലെ ഉത്സവപ്പറമ്പിൽ നടന്നത് ഇതുവരെ കേൾക്കാത്ത മോഷണം, ഇരയായത് രണ്ട് സ്ത്രീകൾ
മുഹമ്മ: ഉത്സവത്തിരക്കിനിടയിൽ സ്ത്രീകളുടെ മുടി മുറിച്ചെടുത്തു. കാവുങ്കൽ ദേവി ക്ഷേത്രത്തിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശികളായ രണ്ട് സ്ത്രീകൾ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.കഴിഞ്ഞ വർഷവും സാമൂഹ്യവിരുദ്ധർ ഇത്തരത്തിൽ ചിലരുടെ മുടി മുറിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഏറെ തിരക്കുള്ള സമയത്തായിരുന്നു മുടിമുറിച്ചെടുത്തത്.