കുടുംബ വഴക്ക്; മരിക്കാൻ പോകുന്നെന്ന് ഭാര്യയ്ക്ക് വീഡിയോ കാൾ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി
തൊടുപുഴ: മരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകാളിലൂടെ വിളിച്ചറിയിച്ച ശേഷം യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയതിന് ശേഷം രണ്ടാം നിലയിലേയ്ക്ക് പോയ സനൂപ് ഭാര്യയെ ഫോണിൽ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവ സമയത്ത് വീട്ടിൽ സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അയൽവാസികൾ എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയിൽ സനൂപിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.