ഇടുക്കി: മലയാളി യുവാവിനെ കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പള്ളിക്കവല അമ്ബാട്ടുകുന്നേല് ഗോപിയുടെ മകന് നിതിന്‍(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടില്‍ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കുപോയത്. അവിടെ പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ബീന(നഴ്സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങള്‍: ജ്യോതി, ശ്രുതി.