വാളേന്തി റൊണാള്‍ഡോ, സൗദി അറേബ്യയുടെ സ്ഥാപകദിനം ആഘോഷിച്ച് സൂപ്പര്‍താരം
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബികളുടെ പരമ്പരാഗത വേഷണണിഞ്ഞ് വാളേന്തി നില്ക്കുന്ന റൊണാള്‍ഡോയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സൗദി അറേബ്യയുടെ അധികാരികള്‍ക്കൊപ്പം താരം ചുവടുവെയ്ക്കുന്നുമുണ്ട്. 2022 ജനുവരി 27 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ വര്‍ഷവും ഫെബ്രുവരി 22 സൗദി അറേബ്യ സ്ഥാപകദിനമായി ആഘോഷിക്കും.
വാളുയര്‍ത്തി നൃത്തം ചെയ്യുന്ന വീഡിയോ റൊണാള്‍ഡോയും ക്ലബ്ബ് അല്‍ നസ്റും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്റിനുവേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്.
അല്‍ നസ്റിനുവേണ്ടി സൗദി പ്രോ ലീഗില്‍ അല്‍ വെഹ്ദയ്ക്കെതിരായ മത്സരത്തില്‍ നാല് ഗോളടിച്ചുകൊണ്ട് റൊണാള്‍ഡോ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരത്തിന്റെ ക്ലബ്ബ് ഗോളുകളുടെ എണ്ണം 500 കടക്കുകയും ചെയ്തു.
Happy founding day to Saudi Arabia 🇸🇦
Was a special experience to participate in the celebration at @AlNassrFC ! pic.twitter.com/1SHbmHyuez— Cristiano Ronaldo (@Cristiano) February 22, 2023