ഇന്ത്യ – ചൈന ഉദ്യോഗസ്ഥതല ചർച്ച ബെയ്ജിംഗിൽ, നിർണായക തീരുമാനങ്ങളില്ലാതെ പിരിഞ്ഞു
ന്യൂഡൽഹി : അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന ഉദ്യോഗസ്ഥതല ചർച്ച ബെയ്ജിംഗിൽ നടന്നു.യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന്റെ ഭാഗമായാണ് ചർച്ച നടന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യാ ജോയിന്റ് സെക്രട്ടറിയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തെ ബൗണ്ടറി ആൻഡ് ഓഷ്യാനിക് അഫയേഴ്സ് വകുപ്പ് ഡയറക്ടർ ജനറലായിരുന്നു നയിച്ചത്. 2019 ജൂലായ് മാസത്തിന് ശേഷം ഇതാദ്യമായാണ് ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുക്കുന്ന കൂടിക്കാഴ്ച നടന്നത്. സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിർണായക തീരുമാനങ്ങൾ രൂപം കൊണ്ടിട്ടില്ലെന്നാണ് വിവരം.0ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടൽ ചൈനയിലെ അതിർത്തി വിഷയത്തിൽ നടക്കുമ്പോഴാണ് പുതിയ കൂടിക്കാഴ്ച. . വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ കഴിഞ്ഞ ദിവസത്തെ വിമർശനത്തിന് ശേഷം ഇന്ന് മന്ത്രിക്കെതിരെ കോൺഗ്രസ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാർച്ച്13 നും തുടങ്ങുമ്പോൾ ചൈന വിഷയം പ്രതിപക്ഷം വീണ്ടും ഉയർത്താൻ ഇടയുണ്ട്. കോൺഗ്രസ് പ്ലീനറിയിലും വിഷയം ചർച്ചയാകും