കാസർകോട് ഫൈവ് ജി കണക്ടിവിറ്റിയിലേക്ക് . അടുത്തമാസം അവസാനത്തോട് ജിയോ ട്രൂ ഫൈവ് ജി (5g) ലഭ്യമാകും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ പൂർത്തീകരിച്ചുവരികയാണ്. കാസർഗോഡ് നഗരം തളങ്കര വിദ്യാനഗർ ചെർക്കള ഉളിയത്തടക്ക കാഞ്ഞങ്ങാട് നഗരം തുടങ്ങിയിടങ്ങളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ ഫൈവ് ജി ലഭ്യമാക്കുക . അടുത്തമാസം പകുതിയോടു കൂടി തന്നെ ട്രയൽ റൺ ആരംഭിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
മൊബൈലിൽ എങ്ങനെ 5ജി എടുക്കാം ?
ജിയോ സിമ്മിൽ പ്രവർത്തിക്കുന്ന 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോൺ ഉള്ളവർക്ക് 5ജി സേവനം സ്വന്തമാക്കാം. നിങ്ങൾക്ക് 5ജി ലഭ്യമാണെങ്കിൽ ജിയോ തന്നെ ഇത് സംബന്ധിച്ച സന്ദേശം നിങ്ങൾ അയച്ചിരിക്കും. 5ജി സേവനം സ്വന്തമാക്കാൻ ഫോണിൽ മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യണം. തുടർന്ന് ജിയോ 5ജി വെൽകം ഓഫർ എന്ന് സ്ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
239 രൂപയുടെ റീചാർജിലോ അതിൽ കൂടുതൽ തുകയുടെ പ്ലാനിലോ മാത്രമേ 5ജി ലഭ്യമാവുകയുള്ളു. ഇത്രയെല്ലാം ചെയ്തിട്ടും 5ജി ലഭിക്കുന്നില്ലെങ്കിൽ ഫോണിലെ സെറ്റിംഗ്സ് മെനുവിൽ പോയി ‘നെറ്റ്വർക്ക് ആന്റ് ഇന്റർനെറ്റ്’ സേവനം ക്ലിക്ക് ചെയ്യുക. തുടർന്ന് സിം എന്ന ഓപ്ഷനിൽ പോയി പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പിൽ പോവുക. ഇങ്ങനെ 5ജി എനേബിൾ ചെയ്യാം.
5 ജി സാധ്യമാക്കു ന്ന അതിവേഗ ഡാറ്റാ കൈമാ റ്റം ജനജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. സെക്കന്ഡില് ഒരു ജി.ബി വരെ വേഗം നല്കുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. നിലവിലുള്ള സേവനത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനു പകരം സമാന്തരമായി സംവിധാനങ്ങൾ സ്ഥാപിച്ചാണ് 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്. അതിനാലാണ് ജിയോ ട്രൂ 5ജി എന്നു വിളിക്കുന്നത്. ഇന്റർനെറ്റ് രംഗത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകരായ ജിയോ കേരളത്തിൽ മാത്രം 16500 കോടി രൂപയാണ് മുടക്കിയിരുന്നത്. ഇപ്പോൾ 5ജി സേവനങ്ങൾക്കു മാത്രമായി 6000 കോടി രൂപ കൂടി മുതൽ മുടക്കിയിട്ടുണ്ട് .