കാസർകോട്: കാസർകോട് ടൗൺഹാളിൽ നടന്ന ജില്ലാ മുസ്ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രാർത്ഥന വിവാദം. ജില്ലാ മുസ്ലിം ലീഗ് നേതാക്കളെ തിരഞ്ഞെടുത്തതിന് പിന്നാലെ കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കൂടിയായ ബഷീർ വള്ളിക്കോത്ത് കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയതാണ് വീണ്ടും വിവാദം ഉയരാൻ കാരണമായത്. ഹാദി തങ്ങളും സൈഫുള്ള തങ്ങളും വേദിയിലിരിക്കുകയാണ് ഇവരെ കാഴ്ചക്കാരാക്കി ബഷീർ വള്ളിക്കോത്ത് പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകിയത്.
റിയാസ് മൗലവി കുത്തേറ്റും വെട്ടേറ്റും മരണപ്പെട്ട ദിവസം ബഷീർ വെള്ളിക്കോത്തും യുവഭർതൃമതിയുമായി ശൃംഗാര ഫോൺ സംഭാഷണത്തിലേർപ്പെട്ടത് .താൻ കാണാത്ത ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ കൂടി അയച്ചു കൊടുക്കാൻ ബശീർ യുവതിയോട് സംഭാഷണ മദ്ധ്യേ ആവശ്യപ്പെടുന്നുണ്ട്. ഒമ്പത് മിനിറ്റോളം നീണ്ട ടെലഫോൺ വിളിയുടെ അവസാന ഭാഗങ്ങൾ വാത്സ്യായന കാമകലയുടെ വർണ്ണനകൾ കൂടിയാണ്.ശബ്ദ സന്ദേശം ഫേസ്ബുക്കിൽ പ്രചരിച്ചതോടെ ബശീർ വെള്ളിക്കോത്തിനെതിരെ ഫേസ്ബുക്കിൽ പരിഹാസത്തിന്റെ പൊങ്കാല വിശ്വാസികൾ തീർത്തിരുന്നു . കുടുംബ ബന്ധങ്ങളെക്കുറിച്ചും, മതമൂല്യങ്ങളെക്കുറിച്ചും, അച്ചടക്കത്തെക്കുറിച്ചും, വാ തോരാതെ വേദികളിൽ പ്രഭാഷണം നടത്തുന്ന ബശീർ വെള്ളിക്കോത്തിന്റെ ഉള്ളിലുള്ള സ്ത്രീലമ്പടനായ മനുഷ്യനെയാണ് ടെലഫോൺ ശബ്ദരേഖ വെളിച്ചത്തു കൊണ്ടു വന്നിരിക്കുന്നതെന്നാണ് അന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന കമന്റുകളിലൂടെ ആളുകൾ പ്രതികരിച്ചത് .ഇതോടെ നാട്ടിലും, പ്രവാസ ലോകത്തും, ഇസ്ലാം മത വിശ്വാസികളിലും, ഇതര ജനങ്ങളിലും, പ്രതിഷേധം കടുത്തതോടെ 20 വർഷക്കാലം തുടർച്ചയായി അടക്കി വെച്ചിരുന്ന സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും ബഷീർ വെള്ളിക്കോത്തിന് രാജിവെക്കേണ്ടി വന്നിരുന്നു. അന്തരിച്ച ചിത്താരിയിലെ പ്രവാസി വ്യാപാരി മെട്രോ മുഹമ്മട് ഹാജി കാൽ നൂറ്റാണ്ടുകാലം സംയുക്ത മുസ്ലിം ജമാഅത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ച കാലഘട്ടങ്ങളിൽ ഏറിയ വർഷങ്ങളിലും ബശീർ വെള്ളിക്കോത്ത് ജനറൽ സിക്രട്ടറിയായിരുന്നു.
എന്നാൽ വിവാദം അവസരം ആക്കി മാറ്റിയ ബഷീർ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടായി ആണ് തൻറെ പ്രതാപം തെളിയിച്ചത്. ഇതോടെ ഇക്കിളി സംഭാഷണങ്ങൾക്ക് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ അനുഗ്രഹവും പിന്തുണയും ഉണ്ടായതായാണ് മനസ്സിലാക്കേണ്ടതെന്ന് ലീഗ് പ്രവർത്തകർ തന്നെ പറയുന്നത്. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയിലെ പ്രത്യേകിച്ച് കെഎംസിസിയിലെ രണ്ട് മുതിർന്ന കാഞ്ഞങ്ങാട്ട നേതാക്കളുടെ ചില അണിയറ രഹസ്യങ്ങളുടെ ദൃശ്യങ്ങൾ കാരണമാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനം ഉറപ്പിച്ചതെന്ന് ആരോപണം ഒരുവേള ശക്തമായിരുന്നു.
സ്ത്രീകളുടെ കാണാത്ത ഭാഗങ്ങൾ കാണണമെന്ന് ആഗ്രഹിക്കുന്ന ആള് തന്നെ പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകിയതോടെ എങ്ങനെ അമീൻ പറയുമെന്ന സംശയത്തിലായി ഭാരവാഹികൾ . പലരും അമീന് പറയാത്ത സ്ഥലം വിടുകയും ചെയ്തു . ഇതാണ് ജില്ലാ കൗൺസിലിന് വലിയ നാണക്കേടായി മാറിയത് . രണ്ട് തങ്ങന്മാരാകൾ ബഷീറിന്റെ ഗുണങ്ങൾ എന്താണെന്ന് പറയണമെന്നാണ് ഭാരവാഹി യോഗത്തിൽ പങ്കെടുത്തവർ ആവശ്യപെടുന്നത് .
അതേസമയം നജീബ് കാന്തപുരം ആവശ്യപ്പെട്ട പ്രകാരമാണ് ബഷീർ വെള്ളിക്കോത്ത് പ്രാർത്ഥനക്ക് നേതൃത്വം നൽകിയതെന്ന് ബഷീർ വള്ളിക്കോത്ത് വിഭാഗം പറയുന്നു.
ഒഴിഞ്ഞുമാറേണ്ടത് ആയിരുന്നെങ്കിലും മുതിർന്ന നേതാക്കളെ ധിക്കരിക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയതൊന്നും ഇവർ അവകാശപ്പെടുന്നു .