സഹോദരനും സഹോദരിയും തമ്മിലുള്ള ലെെംഗിക ബന്ധം ഉദാഹരണം സഹിതം വ്യക്തമാക്കണം; പാകിസ്ഥാനിൽ പുതിയ വിവാദം
ഇസലാമാബാദ്: സഹോദരനും സഹോദരിയും തമ്മിലുള്ള ലെെംഗിക ബന്ധത്തെ കുറിച്ച് വിദ്യാർത്ഥികളോട് അഭിപ്രായം ചോദിക്കുന്ന സർവകലാശാലയുടെ ചോദ്യപേപ്പറിനെതിരെ വിമർശനം. പാകിസ്ഥാനിലെ യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷയിലാണ് ഇത്തരം ഒരു ചോദ്യം ചോദിച്ചത്. ചോദ്യപേപ്പറിന്റെ ചിത്രം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ നിരവധിപേർ സർവകലാശാലയുടെ ചാൻസലറിനെയും വെെസ് ചാൻസലറിനെയും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി.ബാച്ചിലർ ഒഫ് ഇലക്ട്രിക്കൽ എൻജിനീയറിംഗ് (ബി ഇ ഇ ) വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിലെ ചോദ്യത്തിലാണ് അശ്ലീല ഉള്ളടക്കം അടങ്ങിയിരിക്കുന്നത്. ഒരു പാരഗ്രാഫ് നൽകിയിട്ട് അതിനെക്കുറിച്ച് ഉപന്യാസം എഴുതാൻ പറഞ്ഞിട്ടുണ്ട്. ജൂലിയും മാർക്കും സഹോദരങ്ങളാണെന്നും. ഇരുവരും ഒരു രാത്രി ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടന്നതിനെയും കുറിച്ചുള്ളതാണ് പാരഗ്രാഫ്. ഇതേക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നുയെന്നതാണ് ചോദ്യം. അവർ ചെയ്തത് ശരിയാണോ ഉദാഹരണം സഹിതം വ്യക്തമാക്കുവെന്ന് ചോദ്യത്തിൽ പറയുന്നു. കുറഞ്ഞത് 300 വാക്കുകൾ വേണമെന്നും നിർദ്ദേശമുണ്ട്.അതേസമയം, ഈ ചോദ്യത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാജ്യത്തിനകത്തും പുറത്തും ഉയരുന്നത്. ഈ സർവകലാശാല ഉടൻ അടച്ച് പൂട്ടുകയും ഇത്തരം ചോദ്യങ്ങൾ തയ്യാറാക്കിയ അദ്ധ്യാപകനെ പുറത്താക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. പാകിസ്ഥാനിലെ നടിയും ഗായികയുമായ മിഷി ഖാനും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം പ്രതികരിച്ചത്.