സ്ത്രീക്ക് നേരേ വെടിയുതിര്‍ത്തു, ഉന്നംതെറ്റി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
ബെംഗളൂരു: ചിക്കമഗളൂരുവിലെ ബിദാരെയില് യുവാവ് സ്ത്രീയുടെ നേര്ക്കുവെച്ച വെടി ലക്ഷ്യംതെറ്റി കൊണ്ട് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ബിദാരെ സ്വദേശികളും ബന്ധുക്കളുമായ പ്രവീണ്‍(24), പ്രകാശ്(28), എന്നിവരാണ് കൊല്ലപ്പെട്ടത്. ബിദാരെ സ്വദേശി രമേഷ്(38)ആണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു.
സമീപത്തെ അങ്കണവാടിയില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീയുമായി കലഹമുണ്ടാക്കിയ രമേഷ് ഇവര്‍ക്കുനേരെ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത് ലക്ഷ്യം തെറ്റുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇതുവഴി ബൈക്കില്‍ വരികയായിരുന്നു പ്രവീണും പ്രകാശും. ഇരുവരെയും ബാലെഹൊന്നൂര് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇവരുടെ അകന്ന ബന്ധുവാണ് രമേഷ്.