യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും, ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം.പ്രതിഷേധ മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്.