കാസർഗോഡ് ജില്ല മുസ്ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായി. കാസർഗോഡ് ടൗൺ ഹോളിൽ നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ നേരത്തെ തയ്യാറാക്കിയ സമവായ ഫോർമുലയാണ് അവതരിപ്പിച്ചത്. ജില്ലാ പ്രസിഡണ്ടായി മായിൻ ഹാജി കല്ലട്രയുംജനറൽ സെക്രട്ടറിയായിഎ അബ്ദുറഹ്മാനും മാഹിൻ ഹാജി ട്രഷറുമായുള്ള സമമായ ഫോർമുലയാണ് അവതരിക്കപ്പെട്ടത്.പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള കൗൺസിൽ യോഗം കാസർകോട് ടൗൺ ഹോളിൽ ബുധനാഴ്ച 12.50 മണിയോടെയാണ് തുടങ്ങി നേരത്തെ സമവായത്തിലെത്തിയ ഭാരവാഹി ലിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. പേരുകൾ നിർദ്ദേശിപ്പെട്ടതിന് പിന്നാലെ എതിർപ്പുമായി അംഗങ്ങൾ രംഗത്ത് വന്നു. മുനീർ ഹാജിയെ സെക്രട്ടറി ആകണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ഇതോടെയാണ് മുനീർ ഹാജി നേരിട്ട് ഇടപെട്ടത്.
തനിക്ക് വേണ്ടി ആരും ആവശ്യങ്ങൾ ഉന്നയിക്കരുതന്നും പാർട്ടിയെ നയിക്കേണ്ടവരെ പാർട്ടി നിർദ്ദേശിക്കപ്പെട്ട് കഴിഞ്ഞുവെന്നും പാർട്ടി തീരുമാനത്തോടൊപ്പം നിൽക്കണമെന്നും അംഗങ്ങളോട് മുനീറാജി ആവശ്യപ്പെട്ടു.
ഇതോടെ എതിർ ശബ്ദമുയർത്തിയ അംഗങ്ങൾ പിൻവാങ്ങി. ജോയിൻ സെക്രട്ടറിയായി എജിസി ബഷീറിനെ സമവായത്തിലൂടെ തെരഞ്ഞെടുത്തു .
ഗസ്റ്റ് ഹൗസിൽ നടന്ന ചർചയിലാണ് ഈ രീതിയിലുള്ള ധാരണ ഉടലെടുത്തത്. പേരുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉരുണ്ടുകൂടിയ സംഘർഷം നേതാക്കളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സാഹചര്യം ഏതു വിധേനയും ഒഴിവാക്കാനായിരുന്നു ശ്രമം.അതേസമയം ജില്ലാ സെക്രട്ടറിക്ക് രണ്ടുവർഷത്തെ കാലാവസ്ഥ നിശ്ചയിച്ചു വന്ന അബ്യൂഹം നേതാക്കൾ തള്ളിക്കളഞ്ഞു. അത്തരമൊരു സാഹചര്യമോ ഫോർമുലയോ ഉണ്ടായിട്ടില്ലന്നും കാലയളവ് വെച്ച് ഒരു സ്ഥാനവും മുസ്ലിം ലീഗ് നൽകാറില്ലെന്നും നേതാക്കൾ പറയുന്നു.
ഉദുമയിൽ നിന്ന് കെഇഎ ബക്കറും, കാസർകോട് നിന്ന് എഎം കടവത്തും, കാഞ്ഞങ്ങാട് നിന്ന് എൻഎ ഖാലിദും, തൃക്കരിപ്പൂരിൽ നിന്ന് വികെപി ഹമീദലിയും മഞ്ചേശ്വരത്ത് നിന്ന് ടിഎ മൂസയും ഭാരവാഹി സ്ഥാനത്ത് എത്തിയതായാണ് ഒടുവിലത്തെ വിവരം.
ഇവരെ കൂടാതെ, കാസർകോട്, മഞ്ചേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരും ഉദുമയിൽ നിന്ന് ഒരാളും ജില്ലാ കമിറ്റിയിലേക്ക് വന്നിട്ടുണ്ട്. നിലവിൽ അഞ്ച് വൈസ് പ്രസിഡന്റും അഞ്ച് ജോയിന്റ് സെക്രടറിയുമാണ് ഉള്ളതെങ്കിൽ അത് ഏഴ് വീതമായി ഉയർന്നേക്കും. നാല് പേരെ അധികമായി ഉൾപെടുത്തുന്നതിന് അംഗത്വ കണക്കിൽ 6000 അംഗങ്ങളുടെ കുറവ് ഉള്ളതിനാൽ സംസ്ഥാന കമിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇക്കാര്യത്തിലും ധാരണയായതായും അധികമായി വരുന്ന ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്