കാസർഗോഡ്: കാസർഗോഡ് ജില്ല മുസ്ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പ് കാസർഗോഡ് ടൗൺ ഹോളിൽ തുടരുകയാണ്. ജില്ലാ പ്രസിഡണ്ടായി മായിൻ ഹാജി കല്ലട്രയും
ജനറൽ സെക്രട്ടറിയായിഎ അബ്ദുറഹ്മാനും മാഹിൻ ഹാജി ട്രഷറുമായുള്ള സമമായ ഫോർമുലയാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ജില്ല പ്രസിഡണ്ട് സ്ഥാനത്തേക്ക് എ അബ്ദുറഹ്മാന്റെ പേര് ഉയർന്നു വന്നിരുന്നെങ്കിൽ ഇതിന് അനുകൂല നിലപാട് മുനീർ ഹാജിയുടെയും എജിസി ബഷീറിൻ്റെയും പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യഘട്ടത്തിൽ ഉയർന്നു വന്നതെങ്കിലും സമവായത്തെ തുടർന്ന് അബ്ദുറഹ്മാൻ തുടരട്ടെ എന്ന നിലപാട് ഉണ്ടായതോടെ മുനീർ ഹാജിയെ ട്രഷറർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുകയായിരുന്നു.
എ അബ്ദുറഹ്മാനെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർത്തി മാഹിൻ കല്ലട്രയെ പ്രസിഡണ്ട് സ്ഥാനത്തേക്കും മുനീർ ഹാജിയെ സെക്രട്ടറിയായും എജിസി ബഷീറിനെ ട്രഷററായുമുള്ള ഫോർമുലയാണ് സംസ്ഥാന നേതൃത്വം ആദ്യഘട്ടത്തിൽ നിർദ്ദേശിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിനോട് എ അബ്ദുറഹ്മാൻ അനുകൂലമല്ലാത്തതിനാലാണ് പുതിയ ഫോർമുല നിർദ്ദേശിക്കപ്പെട്ടത്.എന്നാൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഫോർമുല ജില്ലാ ഭാരവാഹികളിൽ ആരെങ്കിലും ഒരാൾ എതിർത്താൽ തെരഞ്ഞെടുപ്പിലേക്ക് എത്തുമെന്നുള്ളതാണ് ഇപ്പോഴുള്ള പ്രതിസന്ധി. അത്തരമൊരു നീക്കം ഉണ്ടാവുകയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നേതാക്കൾക്ക് ആർക്കും നിശ്ചയം ഇല്ല