ഇടുക്കിയിൽ കിടപ്പുരോഗിയുടെ കഴുത്തുമുറിച്ച് ഭാര്യ ജീവനൊടുക്കി; ഭർത്താവ് ഗുരുതരാവസ്ഥയിൽ
ഇടുക്കി: കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്തുമുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനിയാണ് ജീവനൊടുക്കിയത്.കഴിഞ്ഞ മൂന്നുവർഷമായി കിടപ്പുരോഗിയാണ് സുകുമാരൻ. അൽഷിമേഴ്സ് രോഗബാധിതനായ ഭർത്താവിന്റെ കഴുത്തുമുറിച്ച ശേഷം മിനി ആത്മഹത് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ സുകുമാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.