ലിപ്സ്റ്റിക് ഇടാതെ തന്നെ പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ വേണോ? ഒറ്റ ദിവസം മതി, ഈ വഴി ഒന്ന് പരീക്ഷിച്ച് നോക്കൂ
മാറി വരുന്ന കാലാവസ്ഥ കാരണം പലരും അനുഭവിക്കുന്ന പ്രശ്നമാണ് വരണ്ടുപൊട്ടുന്ന ചുണ്ടുകൾ. മുഖസൗന്ദര്യത്തെ മുഴുവനായി തന്നെ ഇത് ബാധിച്ചേക്കാം. അതുകൊണ്ട് തുടക്കത്തിലേ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് ആവശ്യമാണ്. ചുണ്ടിലെ കറുപ്പ് നിറം മാറുമ്പോൾ അത് നിങ്ങളുടെ മുഖത്ത് തിളക്കം വർദ്ധിച്ചതായി തോന്നിപ്പിക്കാനും സഹായിക്കുന്നു. ഏത് കാലാവസ്ഥയിലും ചുണ്ടുകളുടെ നിറം നിലനിർത്താൻ സഹായിക്കുന്ന എളുപ്പവഴി പരിചയപ്പെടാം. വെറും ഒറ്റ ഉപയോഗത്തിൽ തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കുന്നതാണ്. മൂന്ന് സ്റ്റെപ്പുകളായാണ് ഇത് നിങ്ങൾ ചെയ്യേണ്ടത്. എങ്ങനെയെന്ന് നോക്കാം.സ്ക്രബ്കാപ്പിപ്പൊടിയും കുറച്ച് വെളിച്ചെണ്ണയും നന്നായി യോജിപ്പിച്ച് നിങ്ങളുടെ ചുണ്ടിൽ പുരട്ടി അൽപ്പ സമയം മസാജ് ചെയ്യുക. വളരെ മൃദുവായി വേണം ഇത് ചെയ്യാൻ. ഇങ്ങനെ അഞ്ച് മിനിട്ട് മസാജ് ചെയ്ത് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. നിങ്ങളുടെ ചുണ്ടുകൾ മൃദുവാകുന്നത് കാണാൻ സാധിക്കുന്നതാണ്.പായ്ക്ക്കുറച്ച് കസ്തൂരി മഞ്ഞളും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ചുണ്ടിൽ പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്.സിറംകുറച്ച് വെളിച്ചെണ്ണ എടുത്ത് അതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചുണ്ടിൽ പുരട്ടി കിടന്ന് ഉറങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ചുണ്ടിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.ഈ മൂന്ന് സ്റ്റെപ്പും ഒന്നിച്ച് ചെയ്യുമ്പോഴാണ് പൂർണമായ ഫലം ലഭിക്കുന്നത്. ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റം കാണാൻ കഴിയും. എന്നിരുന്നാലും ഏഴ് ദിവസം ഇത് തുടരുന്നത് വളരെ നല്ലതാണ്. നാരങ്ങാനീര് ദിവസവും ഉപയോഗിക്കാൻ പാടുള്ളതല്ല. അതിന് പകരം കഞ്ഞിവെള്ളം, തേങ്ങാവെള്ളം, റോസ് വാട്ടർ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.