തലശ്ശേരി: കണ്ണൂരിന്റെ രാഷ്ട്രീയ കൊലവിളികള്ക്കിടയില്പ്പെട്ട് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന അസ്നയ്ക്ക് ബോംബേറില്‍ സ്വന്തം വലതുകാല്‍ നഷ്ടപ്പെട്ടുവെങ്കിലും ആത്മധൈര്യത്തിന്റെ ഊന്നുവടിയുമായി അവള്‍നടന്നു കയറിയത് സ്വന്തം സ്വപ്നത്തിലേക്കാണ്. ഒരു നിയോഗംപോലെ സ്വന്തം നാട്ടിലേക്ക് ഡോക്ടറായി തിരിച്ചെത്തിയ അസ്നയ്ക്ക് ഇത് രണ്ടാം ജന്മത്തിന്റെ സായൂജ്യമാണ്.വര്‍ഷങ്ങള്‍ക്കുമുമ്പ് അസ്നയുടെ കുരുന്നു പ്രായത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയുണ്ടായ രാഷ്ട്രീയപോരിനിടയിലെ ബോംബേറില്‍ കാലുകള്‍ ചിന്നിച്ചിതറിയ 6 വയസ്സുകാരി ഇന്നലെ രാവിലെ സ്വന്തം നാട്ടില്‍ ഡോക്ടറായി ചുമതലയേറ്റു.ചെറുവാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലിതുടങ്ങിയ അസ്ന ആദ്യം പരിശോധിച്ചത് നാലുവയസ്സുകാരന് സ്വരൂപിനെയാണ്. ബിജെ പി പ്രവര്‍ത്തകരുടെ ബോംബേറിലാണ് അസ്നയ്ക്ക് വലതുകാല്‍ നഷ്ടമായത്.രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സംഭവമായിരുന്നു അത്.എന്നാല്‍ നാടും നാട്ടാരും നല്കിയ ആത്മവിശ്വാസത്തിന്റെ ഊന്നുവടിയില്‍ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു ആ പെണ്‍കുട്ടി.ഇന്നത്തെ സി.പിഎം കൂത്തുപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എ.അശോകനായിരുന്നു അന്ന് കേസിലെ പ്രതികളെന്നതും മറ്റൊരു വഴിത്തിരിവാണ്.അചഛന് നാണു തോളത്തിരിത്തിയാണ് അസ്നയെ സ്കൂളിലെത്തിച്ചത്.പഠിക്കാന്‍ മിടുക്കിയായിരുന്ന അസ്ന ആഗ്രഹിച്ചതു പോലെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എംബിബിഎസിന് സീറ്റും ലഭിച്ചു.അവിടെ നാലാം നിലയിലേക്ക് കയറുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.തന്റെ നാട്ടുകരനായിരുന്ന കെഎസ്യു നേതാവായിരുന്ന റോബര്‍ട്ട് വെള്ളാംവെള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് കോളേജില്‍ ലിഫ്റ്റ് സ്ഥാപിച്ചു.പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ പിരിപ്പിച്ച് പണം നല്കി.ഡി.സി.സി വീട് നിര്‍മ്മിച്ചു നല്കി.ഹൗസേസര്ജന്സി പൂര്‍ത്തിയാക്കിയതോടെ നാട്ടില്‍ തന്നെ ജോലിക്കായി അപേക്ഷിച്ചു.രാഷ്ട്രീയകോലവിളികള്ക്ക് പേരുകേട്ട കണ്ണൂരിന് അസ്ന സ്വാന്തനത്തിന്റെ വെള്ളരിപ്രാവാണ്.