പഞ്ചായത്ത് ഓഫീസിൽ തോക്കുമായി യുവാവ്, ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി; ഭീകരാന്തരീക്ഷം
തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി. വെങ്ങാനൂർ സ്വദേശി മുരുകനാണ് എയർഗൺ മായ് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 11 മണിയോടെ ആണ് സംഭവം.
വീടിന് സമീപത്തെകനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചു പൂട്ടുക എന്ന പ്ലക്ക് കാർഡ് കയ്യിലേന്തി ആണ് യുവാവ് എത്തിയത്. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല എന്ന് ആരോപിച്ച് ആണ് പ്രതിഷേധം.
കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിൽ ആണെന്ന് ആരോപിച്ചാണ് മുരുകൻ തോക്കുമായി എത്തി പ്രതിഷേധിച്ചത്.
ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി.ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷൻ ഓഫീസിൽ എത്തിയവരും ഭീതിയിലായി. സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയിൽ നിന്ന് എയർ ഗൺ പൊലീസ് പിടിച്ചെടുത്തു.