നടിയെ ആക്രമിച്ച കേസ്: സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍
മഞ്ജു വാര്യർ കോടതിയിൽ എത്തിയപ്പോൾ(ഇടത്ത്) ഫയൽചിത്രം(വലത്ത്)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസില്‍ വീണ്ടും വിസ്തരിക്കുന്നത്.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന് ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. ആരെ വിസ്തരിക്കണമെന്ന് പ്രതിക്ക് നിശ്ചയിക്കാനാവില്ലെന്ന അതിജീവിതയുടെ വാദം കോടതി അംഗീകരിച്ചു. വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും മാര്‍ച്ച് 24-നകം പുരോഗതിറിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.