തിരുവനന്തപുരം: ഇനി എല്ലാ പോലീസ് പോലീസ് സ്റ്റേഷനുകളിലും രണ്ട് വാഹനങ്ങള്‍ . നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. വിവിധ
പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിരത്തിലിറക്കി.സംസ്ഥാനത്തെ 202 പൊലീസ് സ്റ്റേഷനുകള്‍ക്കാണ് പുതിയ ജീപ്പുകള്‍ കൈമാറിയത്.
സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വാഹനങ്ങള്‍ സേനയുടെ ഭാഗമാകുന്നത്. പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഒരു പോലീസ് സ്റ്റേഷനിലും ഉണ്ടാവില്ല.