തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം; 680 പേർക്ക് പരിക്കേറ്റു
അങ്കാറ: നിരവധി ജീവനുകൾ അപഹരിച്ച ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കിയിൽ വീണ്ടും ഭൂചലനം രേഖപ്പടുത്തി. തുർക്കി-സിറിയ അതിർത്തിയായ ഹതായ് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമായിരുന്നു റിപ്പോർട്ട് ചെയ്തത്. മേൽമണ്ണിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 680 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്