നാലു വയസുകാരനെ തെരുവ് നായകള്‍ കടിച്ചുകീറി കൊന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍
കുട്ടിയെ നായ അക്രമിക്കുന്ന സിസിടിവി ദൃശ്യത്തിൽ നിന്ന്
നിസാമാബാദ്: തെരുവ് നായ്കളുടെ ആക്രമണത്തില്‍ നാലു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമാബാദില്‍ ഞായറാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നായ്കള്‍ കുട്ടിയെ വളഞ്ഞിട്ട് കടിച്ചുകീറുന്നതാണ് ഹൃദയഭേദകമായ ദൃശ്യത്തിലുള്ളത്. ആശുപത്രിയില്‍ എത്തും മുമ്പേ കുഞ്ഞ് മരിച്ചിരുന്നു.
കാറുകള്‍ ഇരുവശങ്ങളിലായി പാര്‍ക്ക് ചെയ്ത പാതയിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നുവരുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ മൂന്ന് നായ്കള്‍ കുഞ്ഞിനെ വളഞ്ഞു. തനിക്ക് നേരെ കുരച്ചു ചാടുന്ന നായ്ക്കളില്‍ നിന്ന് ഓടി മാറാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവന്റെ വസ്ത്രത്തില്‍ കടിച്ച് നായ്കള്‍ താഴെയിടുകയും തുടര്‍ന്ന് ഭയനാകരമായ രീതിയില്‍ കൂടുതല്‍ നായ്കളെത്തി കടിച്ചുകീറുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായാണ് അധികൃതര്‍ പറയുന്നത്.