കാഞ്ഞങ്ങാട്: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ച കൊല്ലം സ്വദേശിക്കെതിരെ ബേക്കല്‍ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 20കാരിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയായ വിഷ്ണുവിനെതിരെയാണ് 23, ബേക്കല്‍ പോലീസ് കേസെടുത്തത്.നവമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് വിഷ്ണു യുവതിയുമായി പരിചയപ്പെട്ടത്.ഈ പരിചയം മുതലാക്കി ഇരുവരും തമ്മില്‍ അടുപ്പത്തിലായി.തുടര്‍ന്ന് വീടുവിട്ട യുവതി വിഷ്ണുവുമായി പഴനിയിലും വിവിധ സ്ഥലങ്ങളിലും കറങ്ങി.വിവാഹം വഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ കൊണ്ടുപോയത്.പഴനിയിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ വിഷ്ണു ഇവരെ പാലക്കാട്ടെത്തിച്ച് നാട്ടിലേക്ക് ട്രെയിന്‍ കയറ്റിവിടുകയായിരുന്നു.ഫെബ്രുവരി ഒന്നാം തീയ്യതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.വഞ്ചനയ്ക്കിരയായ യുവതി ബേക്കല്‍ പോലീസില്‍ നല്കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.