കോഴിക്കോട് പോക്സോ കേസ്; പ്രതിയായ റിട്ട. എസ് ഐ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പോക്സോ കേസിലെ പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അയൽവാസിയായ ഇരയുടെ വീടിന്റെ കാർ പോർച്ചിൽ ഇന്ന് പുലർച്ചെയാണ് വിരമിച്ച എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.2021ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ജാമ്യത്തിൽ കഴിയവെയാണ് പ്രതി ജിവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.