മികച്ച പ്രേക്ഷക പ്രതികരണത്തോടെ ‘ക്രിസ്റ്റി’ മുന്നേറുന്നു; ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്ത്
മാത്യൂ തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റി എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കെ, ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.നവാഗതനായ ആൽബിൻ ഹെൻറി സംവിധാനം നിർവഹിച്ച ചിത്രത്തിന് ബെന്യാമിൻ, ഇന്ദു ഗോപൻ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാർ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ഭീഷ്മ പർവം, പ്രേമം, ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം മികച്ച പ്രതികരണങ്ങളിലൂടെ മുന്നേറുകയാണ്.ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ – വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് – ഹുവൈസ് മാക്സോ.