കുവൈത്തിൽ 2 മക്കളെ കൊന്ന് ഇന്ത്യക്കാരിയായ മാതാവ് ജീവനൊടുക്കി
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 2 മക്കളെ കൊന്ന് മാതാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തമിഴ്നാട് സ്വദേശിയാണ് ഇവർ. ഫഹാഹീൽ സൂഖ് അൽ സബാഹിലെ താമസ കെട്ടിടത്തിൽ ഇന്നലെ രാവിലെയാണ് സംഭവം.
വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താം; പറന്നിറങ്ങാൻ ഇനി കെ–9 പോരാളി സംഘവും
യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പൊലീസ് ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മക്കൾ മരിച്ചുകിടക്കുന്നത് കണ്ടത്. കുവൈത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി. വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.