ചെന്നൈ: ആദായ നികുതി വകുപ്പ് ചെന്നൈയില്‍ നടത്തിയ പരിശോധനയില്‍ 65 കോടി രൂപ പിടിച്ചെടുത്തു. തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വായ്പ നല്കുന്ന അന്മ്ബു ചെഴിയൻറെ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ചെന്നൈയില്‍ നിന്ന് 50 കോടിയും മധുരയില്‍ നിന്ന് 15 കോടിയുമാണ് കണ്ടെത്തിയത്.
വിജയ് നായകനായ ബിഗിലിന്െറ നിര്‍മ്മാതാക്കള്‍ എ.ജി.എസ് സിനിമാസിന് വായ്പ നല്‍കിയത് അന്മ്ബു ചെഴിയനായിരുന്നു. ഈ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് കാട്ടിയാണ് ആദായ നികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം എ.ജി.എസ് സിനിമാസിന്‍െറ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 24 കോടി പിടിച്ചെടുത്തിരുന്നു. അതേസമയം, ആദായ നികുതി വകുപ്പിന്‍െറ പരിശോധന തുടരുകയാണ്. പിടിച്ചെടുത്ത പണത്തിന്‍െറ അളവ് ഇനിയും കൂടിയേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.