ഡോക്ടറുടെ കുറിപ്പടി ദൈവം തമ്പുരാന് പോലും വായിക്കാൻ കഴിയില്ലെങ്കിലും ചില മെഡിക്കൽ സ്റ്റോറുകാർക്ക് കഴിയും, പിടികിട്ടിയില്ലേ പിന്നിലെ ഗുട്ടൻസ്
തഴവ: മരുന്നുകൾ നിർദ്ദേശിച്ച് ഡോക്ടർമാർ എഴുതുന്ന കുറിപ്പടി വായിക്കാൻ കഴിയുന്ന വിധം വേണമെന്ന വിവിധ കോടതികളുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ചുള്ള ഡോക്ടറുടെ കുറിപ്പടി വിവാദമാകുന്നു. കരുനാഗപ്പള്ളിയിലെ സർക്കാർ നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടർ എഴുതിയ കുറിപ്പടിയാണ് രോഗികളെയും ഫാർമസിസ്റ്റുകളെയും എന്നല്ല മറ്റ് ഡോക്ടർമാരേ പോലും വെള്ളം കുടിപ്പിക്കുന്നത്.കഴിഞ്ഞദിവസം നെഞ്ചുരോഗ വിഭാഗത്തിൽ എത്തിയ രോഗിക്ക് ഡോക്ടർ നൽകിയ കുറിപ്പടി സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡോക്ടറുടെ കൈയക്ഷരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഇല്ലെന്നാണ് രോഗികളുടെ പരാതി.ആശുപത്രിയുടെ സമീപത്തെ ചില മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർക്ക് മാത്രമേ ഈ കുറിപ്പടി വായിക്കാൻ കഴിയുവത്രെ.