കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ടെ ട്യൂഷന് സെന്റര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ഡോക്ടര്അഷ്കര് തലശ്ശേരി വടക്കുമ്പാട് ബാലത്തിനടുത്ത് നടത്തിവന്ന ക്ലിനിക്ക് നാട്ടുകാര്‍ ഇടപെട്ട് അടച്ചുപൂട്ടി.ലൈംഗീക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണെന്നുള്ള വിവരം പുറത്തറിഞ്ഞോടെയാണ് നാട്ടുകാര്‍ ക്ലിനിക്ക് ആക്രമിച്ചത്.ഏതാനം മാസം മുമ്പാണ് നീട്ടൂര്‍ ബാലത്തിനടുത്ത് അഷ്ക്കര്‍ ക്ലിനിക്ക് ആരംഭിച്ചത്.രാവിലെയും വൈകിട്ടുമാണ് പരിശോധന.സ്ഥലത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ വിളിച്ച് ആശംസാപ്രസംഗം ചെയ്യിച്ചായിരുന്നു ക്ലിനിക്കിന്റെ ഉദ്ഘാടനം.ഇതിന് മുന്‍പ് ഡോക്ടര്‍ അഷ്കര്‍ തലശ്ശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.കാഞ്ഞങ്ങാട്ടെ പീഡനത്തെപ്പറ്റി ഈ ആശുപത്രിയില്‍ അറിഞ്ഞതോടെ പുറത്താക്കുകയായിരുന്നു.പരിയാരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് അഷ്കര്‍ കാഞ്ഞങ്ങാട്ട് ട്യൂഷന് സെന്റര്‍ ആരംഭിച്ച് പഠിപ്പിക്കല്‍ തുടങ്ങിയത്.പാഠ്യപദ്ധതിയില്‍ പീഡനം മുഖ്യവിഷയമായതോടെ പരാതിയും കേസുമായി ഇരകള്‍ മിക്കവരും സാക്ഷിപറയാന്‍ തയ്യാറാവാത്തത് മിക്കകേസുകളില് നിന്നും തടിയൂരാന്‍ അഷ്കറിന് പിടിവള്ളിയായി. പോലീസ് എടുത്തത് കള്ളക്കേസ്സെന്ന് ഹൈക്കോടതിയെപോലും തെറ്റിദ്ധരിപ്പിക്കാന്‍ അഷ്ക്കറിന് കഴിഞ്ഞതോടെ അറസ്റ്റില്‍ നിന്നും വിടുതല്‍ കിട്ടി. എന്നാല്‍ പീഡനപരാതിയില്‍ കാഞ്ഞങ്ങാട് കോടോം ബേളൂര്‍ വിദ്യാര്‍ത്ഥിനി ഉറച്ചുനിന്നതോടെ പോലീസിന് അഷ്ക്കറിനെ തളയ്ക്കാനായി.പരാതിക്കാരിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത് കേസില്‍ വഴിതിരിവായി.ഒടുവില്‍ ഇക്കഴിഞ്ഞ 2018 ല്‍ അഷ്ക്കറിനെതിരെയുള്ള കുറ്റം തെളിവ് സഹിതം കോടതിക്ക് ബോധ്യപ്പെട്ടു.ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ.മേല്‍ക്കോടതിയില്‍ ജാമ്യത്തിലിറങ്ങിയാണ് പിന്‍ചരിത്രം അധികമൊന്നും അറിയപ്പെടാത്ത തലശ്ശേരി ഭാഗത്തേക്ക് ഡോക്ടര്‍ അഷ്ക്കര്‍ സ്റ്റെതസ്കോപ്പുമായി എത്തിയത്.