അണലിയെ കണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടനിലവിളി, എല്ലാവരും ഓടി രക്ഷപ്പെട്ടു; സ്ഥലത്തെത്തിയ വാവ കണ്ടത്
തിരുവനന്തപുരം ജില്ലയിൽ മംഗലാപുരത്ത് നിന്ന് മുരുക്കുംപുഴയിലേയ്ക്ക് പോകുന്ന വഴിയ്ക്കുള്ള ഗ്രാമത്തിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. അവിടെ വീടിനോട് ചേർന്ന പറമ്പ് വൃത്തിയാക്കാൻ തൊഴിലുറപ്പിലെ അമ്മമാർ ഒരു ദിവസം രാവിലെ എത്തി. കുറ്റിച്ചെടികളും, പുല്ലും വെട്ടി കൂട്ടിയിട്ട് അവർ തീയിട്ടു. ഇതിനിടയിൽ പണിക്കാരുടെ കൂട്ട നിലവിളി, അണലിയെ കണ്ടാണ് വിളിച്ചത്. അവിടെ നിന്ന എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ അണലി എവിടെയോ ഒളിച്ചു. അണലി കാരണം എല്ലാവരും പണി നിർത്തി അവിടെ നിന്ന് പോയി,ഒരാഴ്ച്ച കഴിഞ്ഞ് പണിക്കാർ ഇന്നാണ് അവിടെ എത്തിയത് പണിതുടങ്ങിയതും വീണ്ടും അണലിയെ കണ്ടു. അങ്ങനെയാണ് വാവാ സുരേഷിനെ വിളിച്ചത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.snake-master