പ്രഭാസും ദീപികയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പ്രൊജക്ട് കെ; ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
പ്രഭാസ് നായകനായെത്തുന്ന തെലുങ്ക് ചിത്രം പ്രൊജക്ട് കെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും. പ്രഭാസിനെക്കൂടാതെ ദീപിക പദുകോണ്‍, അമിതാഭ് ബച്ചന് എന്നിവരും ചിത്രത്തിലുണ്ട്.
ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ഷാരൂഖ് ഖാന് നായകനായെത്തിയ പഠാനാണ് ഏറ്റവുമൊടുവില്‍ ദീപിക പദുകോണിന്റേതായി റിലീസായ ചിത്രം. ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തുന്ന പഠാന്റെ ആഗോള കളക്ഷന്‍ 1000 കോടിയിലേയ്ക്ക് കുതിക്കുകയാണ്.