ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മറയാക്കി പൊലീസിനെ കല്ലെറിഞ്ഞ സംഭവം : ഉലമ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന താഹിര്‍ മദനി ഉള്‍പ്പെടെ നിരവധി പേര് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിലരിയാഗഞ്ചിലുണ്ടായ പ്രതിഷേധത്തിനിടയിലാണ് പോലീസിനു നേരെ കല്ലേറുണ്ടായത്.
നിലവില്‍ ബാക്കിയുള്ള പ്രതികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനായി സാമൂഹ്യ മാദ്ധ്യമങ്ങളെല്ലാം പോലീസ് സൂക്ഷമമായി പരിശോധിച്ച് വരികയാണ്. 100ഓളം ആളുകളുടെ പേരുകളാണ് പോലീസിന്റെ പക്കലുള്ളത്. ഇവരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16 പേര്‍ക്കായുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ഉലമ കൗണ്‍സില്‍ നേതാക്കളായ നൂറുല്‍ ഹോഡ, മിര്‍സ ഷെയ്ന് അലം, ഒസാമ എന്നിവര്‍ ഒളിവിലാണ്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പോലീസ് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.