എല്‍എ ഗാലക്സിയില്‍ നിന്ന് മെക്സിക്കന്‍ താരം ജൂലിയന്‍ അരാഹോയെ സ്വന്തമാക്കി ബാഴ്സലോണ
മാഡ്രിഡ്: ലോസ് ആഞ്ജലിസ് ഗാലക്സിയില്‍ നിന്ന് മെക്സിക്കന്‍ ഫുള്‍ബാക്ക് ജൂലിയന്‍ അരാഹോയുടെ സൈനിങ് പൂര്‍ത്തിയാക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ.
മൂന്നര വര്‍ഷത്തെ കരാറിലാണ് ഈ 21-കാരന് ബാഴ്സയിലെത്തുന്നത്. ബാഴ്സയുടെ ബി ടീമിനായാണ് താരം കളിക്കുക. നേരത്തെ ഈ മാസമാദ്യം അരാഹോയെ ടീമിലെത്തിക്കാന്‍ ക്ലബ്ബ് ശ്രമിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ മൂലം സാധിച്ചിരുന്നില്ല.
എല്‍എ ഗാലക്സിയുടെ മുഖ്യ പരിശീലകനും സ്പോര്‍ട്ടിങ് ഡയറക്ടറുമായ ഗ്രെഗ് വാന്നി, അരാഹോയുടെ ക്ലബ്ബ് മാറ്റം സ്ഥിരീകരിച്ചു.
2019-ല്‍ 17 വയസുള്ളപ്പോഴാണ് അരാഹോ എല്‍എ ഗാലക്സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്ലബ്ബിനായി 100 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടുകയും 20 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.