കാഞ്ഞങ്ങാട്: വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന വാഹനഘോഷയാത്രകൾക്കെതിരെ കർശന
നടപടിയുമായി ഹൊസ്ദുർഗ്ഗ്പോലീസ് . കഴിഞ്ഞ ദിവസം അജാനൂരിൽ നടന്ന വിവാഹച്ചടങ്ങിനിടെ വരനെ ആനയിച്ച്നടത്തിയ വാഹനഘോഷയാത്രയിൽ അപകടകരമായി വാഹനമോടിച്ചവർക്ക് ഹൊസ്ദുർഗ്ഗ് പോലീസ് പിഴ ചുമത്തി. എല്ലാ വാഹന നിയമങ്ങളും ലംഘിച്ച് പൊതുജനങ്ങളിൽ ഭീതി വളർത്തി നടത്തിയ
വാഹനയാത്രയുടെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് ഹൊസ്ദുർഗ്ഗ് പോലീസ് വാഹനഘോഷയാത്ര നടത്തിവർക്കെതിരെ നടപടിയെടുത്തത്. ഹൊസ്ദുർഗ്ഗ് എസ്.ഐ,
എൻ.പി രാഘവനാണ് ഘോഷയാത്ര നടത്തിയവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ ഈടാക്കി വിട്ടയച്ചത്.
5 പേരെയാണ് കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ ഈടാക്കി വിട്ടയച്ചത്. വിവാഹഘോഷയാത്രയ്ക്കിടെ നടത്തുന്ന വാഹനാഭ്യാസ പ്രകടനങ്ങൾക്കെതിരെ
കർശന നടപടി സ്വീകരിക്കുമെന്ന് ഹൊസ്ദുർഗ് എസ്.ഐ, എൻ .പി രാഘവൻ അറിയിച്ചു.
വിവാഹ സംഘത്തിലെ വാഹനഘോഷയാത്ര 5 പേരെ പിഴ ഈടാക്കി വിട്ടയച്ചു .
വിവാഹഘോഷയാത്രയ്ക്കിടെ നടത്തുന്ന വാഹനാഭ്യാസ പ്രകടനങ്ങൾക്കെതിരെ കർശ നടപടി സ്വീകരിക്കുമെന്ന് ഹൊസ്ദുർഗ് എസ്.ഐ, എൻ.പി രാഘവൻ അറിയിച്ചു