കൗൺസലിംഗിനിടെ വിദ്യാർത്ഥി വെളിപ്പെടുത്തിയത് കേട്ട് പ്രധാനാദ്ധ്യാപകനടക്കം ഞെട്ടി, ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. . മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനാണ് അറസ്റ്റിലായത്. സ്കൂൾ കൗൺസലിംഗിനിടെയാണ് വിദ്യാർത്ഥി പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പ്രധാനാദ്ധ്യാപകൻ വിവരം ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അതേസമയം ആലപ്പുഴയിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം വേണുഗോപാല കൈമളാണ് (72) അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹം തനിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ ആൺകുട്ടികളെ എത്തിയ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കരുമാടി സ്വദേശിയായ ആൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത് .