മണ്ണെണ്ണ പെർമിറ്റില്ലജലസേചനം നടത്താനാകാതെ കർഷകർ പ്രതിസന്ധിയിൽ
ബേഡഡുക്ക∙ കൃഷി ആവശ്യത്തിനായി മണ്ണെണ്ണ പെർമിറ്റ് ലഭിക്കാത്തതിനാൽ മലയോര ഗ്രാമങ്ങളിലെ കർഷകർ ദുരിതത്തിൽ. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ കമുക് കർഷകരും, തെങ്ങ് കർഷകരും നെൽക്കർഷകരും ജലസേചനത്തിന് ആശ്രയിക്കുന്നത് മണ്ണെണ്ണ മോട്ടറിനെയാണ് കാലങ്ങളായി ആശ്രയിക്കുന്നത്.
വേനൽ കനത്തതോടെ ജലസേചനം കൂടുതലായി വന്നതിനാൽ മണ്ണെണ്ണ ആവശ്യം കൂടുതലാണ്. പെർമിറ്റ് ലഭിക്കാത്തതിനാൽ വൻ വിലയ്ക്കു പുറമേ നിന്ന് വാങ്ങേണ്ടി വരുന്നതിനാൽ സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ. കവുങ്ങിന്റെ ഇലപ്പുള്ളി രോഗവും, മഹാളി രോഗവും മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി മണ്ണെണ്ണ പെർമിറ്റ് നൽകി പരിഹാര മാർഗം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.