ഈ ദിവസങ്ങളിൽ ജനശതാബ്ദി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ശ്രദ്ധിക്കൂ
തിരുവനന്തപുരം: തൃശൂരിലെ പുതുക്കാട് റെയിൽവേ ട്രാക്കിൽ സാങ്കേതിക ജോലികളുള്ളതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. 26ലെ തിരുവനന്തപുരം-കണ്ണൂർ, 27ലെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി സർവീസുകളും 26നുള്ള എറണാകുളം-ഷൊർണൂർ, എറണാകുളം-ഗുരുവായൂർ സർവീസുകളും റദ്ദാക്കി. 26ലെ കണ്ണൂർ-എറണാകുളം , 25ന്ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 26ന് സംസ്ഥാനത്തെത്തുന്ന മെയിൽ എന്നിവ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിൽ 26ന് തൃശൂരിൽ നിന്ന് രാത്രി 8.43ന് പുറപ്പെടും . 26ന് കന്യാകുമാരിയിൽ നിന്നുള്ള ബംഗളൂരു ഐലൻഡ് ഉച്ചയ്ക്ക് 12.10നായിരിക്കും പുറപ്പെടുക.