ഇനി പാമ്പിനെ കണ്ടയുടൻ വെളുത്തുള്ളി തളിക്കാൻ ഓടണ്ട, യാതൊരു പ്രയോജനവുമില്ല; പകരം ഈ മിശ്രിതം ഉപയോഗിക്കൂ
വേനൽക്കാലമായതിനാൽ ഇപ്പോൾ പല വീടുകളിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണ് പാമ്പ് കയറുന്നത്. പ്രത്യേകിച്ച് കുഞ്ഞ് കുട്ടികളുള്ള വീടുകളിൽ ഇക്കാര്യത്തിൽ വലിയ ശ്രദ്ധ കൊടുത്തില്ലെങ്കിൽ ആപത്താണ്. വീടിന്റെ വാതിലുകൾ നന്നായി അടയ്ക്കാത്തതുകൊണ്ടാണ് പലപ്പോഴും വീടുകളിൽ പാമ്പ് കയറുന്നത്. ഇങ്ങനെ പാമ്പ് കയറിയാലും വീട്ടിലുള്ളവർ ആദ്യം ചെയ്യുന്നത് കുറച്ച് വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ചുറ്റുപാടും തളിക്കുക എന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് യാതൊരുവിധ പ്രയോജനവും ഇല്ലെന്നാണ് വാവാ സുരേഷ് പറയുന്നത്. അതിന്റെ കാരണങ്ങൾ എന്താണെന്ന് അറിയാം.’വെളുത്തുള്ളിയും പാമ്പും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല. എന്നാൽ മണ്ണെണ്ണയും വെള്ളവും നല്ലതാണ്. ഞാൻ പരീക്ഷിച്ച് നോക്കിയിട്ടുള്ളതാണ്. 95 ശതമാനം പാമ്പുകളും സഞ്ചരിക്കുന്നത് പാമ്പുകൾ പോകുന്ന വഴിയിലൂടെയാണ്. എലിയുടെ മൂത്രത്തിന്റെ ഗന്ധം പാമ്പിന് അതിന്റെ നാവുകൊണ്ട് തിരിച്ചറിയാൻ കഴിയും. എന്നാൽ മണ്ണെണ്ണ തളിച്ച് കഴിയുമ്പോൾ പാമ്പിന് ഈ ഗന്ധം കിട്ടില്ല. അങ്ങനെ വഴി മാറി പോകും. ‘- വാവാ സുരേഷ് പറയുന്നു.