16-കാരിയെ പീഡിപ്പിച്ച 32-കാരന് അറസ്റ്റില്‍; പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച 22-കാരനും പിടിയില്‍
കണ്ണമാലി(എറണാകുളം): 16 കാരിയെ പീഡിപ്പിച്ച കേസിലും അശ്ലീലസന്ദേശങ്ങള്‍ അയച്ച കേസിലും രണ്ട് പേരെ കണ്ണമാലി പോലീസ് പിടികൂടി.
2019 മുതല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തോപ്പുംപടി മാവുംകാട്ടി വീട്ടില്‍, സെയ്ത് മുഹമ്മദി (32) നെയും ഇതേ കുട്ടിയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിനും അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും ആലപ്പുഴ ചതുര്ത്യാകരി, കടമ്പത്തോട്ടില്ചിറ വീട്ടില്‍ സഹിലി (22) നെയുമാണ് അറസ്റ്റ് ചെയ്തത്. കണ്ണമാലി ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.