വീട്ടിലെ കറണ്ട് ബില്ല് കുത്തനെ കൂടിയോ, കുറയ്ക്കാൻ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ഇതാ ചില ടിപ്സ്
സംസ്ഥാനത്ത് വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ളവയുടെ നിരക്ക് വർദ്ധിക്കുമ്പോൾ വീട്ടിലെ ബഡ്ജറ്റും താളം തെറ്റും, മിക്കവാറും വീടുകളിൽ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും എ.സിയുമെല്ലാം ഉള്ളതു കൊണ്ട് കറണ്ട് ബില്ലിലും അതിന്റെ പ്രതിഫലനം കാണാം, ചില കാര്യങ്ങൾ ശ്രദ്ധ ചെലുത്തിയാൽ വർദ്ധിച്ച വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാം.പണ്ടത്തെ ഫിലമെന്റ് ബൾബ് ഉപയോഗിക്കുന്ന വീടുകൾ ഇപ്പോഴും കാണാം. ഈ ബൾബുകൾ ഒഴിവാക്കി എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ലാഭിക്കുന്നതിന് സഹായിക്കും,. ഫിലമെന്റ് ബൾബ് നന്നായി വൈദ്യുതി ഉപയോഗിക്കും. അതേസമയം എൽ.ഇ.ഡി ആകട്ടെ മിതമായ കറണ്ടിൽ കൂടുതൽ പ്രകാശം നൽകുകയും ചെയ്യും. ഇന്ന് പലതരത്തിലുള്ള ബൾബുകൾ വിപണിയിൽ ലഭ്യമാണ്. അതിൽ അധികവും വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്നവയും ആണ്.
റേറ്റിംഗ് നോക്കി വാങ്ങാം
പുതിയ ടിവി, അല്ലെങ്കിൽ ഫ്രിഡ്ജ് എന്നിവ വാങ്ങമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ റേറ്റിംഗ്.മാക്സിമം 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഇലക്ട്രിക്കൽ സാധനങ്ങൾ വീട്ടിൽ വാങ്ങാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഇലട്രിക് ഉപകരണങ്ങൾക്കും വസ്തുക്കൾക്കും വില കുറച്ച് കൂടുതലാണെങ്കിലും ഭാവിയിൽ കറന്റ് ബിൽ കണ്ട് ഞെട്ടേണ്ടി വരികയില്ല.ഉപയോഗിച്ചതിന് ശേഷം ഓഫ് ചെയ്യുക
വീട്ടിലെ ഫാൻ, എസി, ലൈറ്റ്, ഹീറ്റർ എന്നിവയെല്ലാം ഉപയോഗിച്ചതിന് ശേഷം ഓഫ് ചെയ്യണം. .വെറുതേ ഇത്തരം ഇലക്ട്രിക് വസ്തുക്കൾ ഓൺ ആയി കിടക്കുന്നത് വൈദ്യുതി പാഴാക്കുന്നതിനോടൊപ്പം കറന്റ്ബിൽ കൂട്ടുന്നതിലേയ്ക്കും നയിക്കുന്നുണ്ട്.
24 ഡിഗ്രിയിൽ എസി ഇടാം
ചൂട് കൂടുന്ന കാലാവസ്ഥയിൽ ഫീസിലായാലും അതുപോലെ, വീട്ടിലായാലും എസി ഓൺ ചെയ്ത് ഇടാൻ പ്രവണത കൂടുതലായിരിക്കും. ഫാൻ ഇട്ടാലും ചൂടിന് കുറവ് അനുഭവപ്പെടാത്തതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ എസി ഉപയോഗിക്കുമ്പോൾ 24 ഡിഗ്രിയിൽ ടെമ്പറേച്ചർ സെറ്റ് ചെയ്യുന്നത് നല്ലതായിരിക്കും.
നല്ല തണുപ്പ് കിട്ടുന്നതിനോടൊപ്പം കറന്റ് ബിൽ കുറയ്ക്കാനും 24 ഡിഗ്രിയിൽ എസി ഇടുന്നതിലൂടെ സഹായിക്കും. ചിലർ റൂം വേഗത്തിൽ തണുക്കുന്നതിനായി എസി ഇടുന്നതിനോടൊപ്പം ഫാനും ഇടും. ഇത്തരത്തിൽ രണ്ടും ഒരുമിച്ച് കുറച്ചധികസമയം പ്രവർത്തിപ്പിക്കുന്നത് കറന്റ് ബിൽ കൂട്ടും. ഇതിന് പകരം നിങ്ങൾ റൂമിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് എസിയും ഫാനും ഇട്ട് വെക്കുക. റൂം നന്നായി തണുത്തതിന് ശേഷം എസി ഓഫ് ചെയ്യാവുന്നതാണ്. ഇതും കറന്റ്ബിൽ കുറയ്ക്കും.നിങ്ങൾക്ക് ഒന്നിലധികം ഇലട്ക്രിക്ക് പ്രോഡക്ട്സ് പ്രവർത്തിപ്പിക്കണമെങ്കിൽ ഇലക്ട്രിക്കൽ പവർ സ്ട്രൈപ്പ് ഉപയോഗിക്കാവുന്നതാണ്. ആവശ്യം കഴിഞ്ഞാൽ ഒന്നിച്ച് ഓഫ് ആക്കാനും സാധിക്കും. ഇതും കറന്റ് ബിൽ ലാഭിക്കാൻ സഹായിക്കുന്ന ഘടകമാണ്.